ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക് പോകാനുള്ള കാത്തിരിപ്പ്; പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
റിയാദ്: പ്രവാസി മലയാളിയെ സൗദിയിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നാലുവര്‍ഷമായി നാട്ടില്‍ പോകാതിരുന്ന കോഴിക്കോട് മായനാട് സ്വദേശി കുനിയില്‍ സുനിലിനെയാണ് (54) റിയാദിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബത്ഹയിലെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് ആത്മഹത്യ ചെയ്ത സുനില്‍.
രണ്ട് വര്‍ഷമായിരുന്നു ഇദ്ദേഹത്തിന്റെ ഇഖാമ കാലാവധി കഴിഞ്ഞിട്ട്. ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടയിലായിരുന്നു ആത്മഹത്യ ചെയ്തത്. ഭാര്യ ഷാജ സുനില്‍. രണ്ട് മക്കളുണ്ട്.