ആശുപത്രിയിലെത്തിയത് അബോധാവസ്ഥയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരനായി, റൂമിലെത്തിയ നഴ്സിംഗ് വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു
കോട്ടയം: സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. വിജയപുരം മാങ്ങാനം തടത്തിൽ വീട്ടിൽ ജോസഫ് (61) നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനായിരുന്നു. റൂമിൽ രോഗിയെ പരിചരിക്കാൻ എത്തിയ നഴ്സിംഗ് വിദ്യാർത്ഥിനിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.
പരാതിയെത്തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ യൂ. ശ്രീജിത്ത്, എസ്.ഐ അനുരാജ്, സി.പി.ഒമാരായ പ്രതീഷ് രാജ്, അജിത്ത്,ജ്യോതി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു