ചെമ്പേരി: പൗരത്വഭേദഗതിനിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎമ്മിന് പ്രത്യേക നയമില്ലെന്നും
ആത്മാര്‍ത്ഥമായ സമീപനം പോലും ഇല്ലാതെ കാപട്യമായ നയങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തി ലുള്ള സഹനസമര പദയാത്രയുടെ പത്താം ദിവസത്തെ പര്യടന പരിപാടി ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ചെമ്പേരിയില്‍
വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയെടുത്ത സ്വതന്ത്ര ഭാരതത്തിന്റെ മണ്ണിന് മുന്നോട്ടുപോകാന്‍ സൃഷ്ടിക്കപ്പെട്ട ഭരണഘടന മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭരണഘടനയില്‍ എഴുതിവെക്കപ്പെട്ട മതേത രത്വവും ജനാധിപത്യവും ഇല്ലായ്മ ചെയ്തുകൊണ്ട് മതത്തിന്റെയും ജാതിയുടെയും പേരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിന് പരിശ്രമിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ്. ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുന്ന കേന്ദ്രസര്‍ക്കാരിനോട് ഒപ്പം ചേര്‍ന്ന് ജനവിരുദ്ധനയങ്ങള്‍ മാത്രം നടപ്പിലാക്കി കൊണ്ട് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും നാടിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണം എന്നും ഈ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താല്പര്യമില്ലാതെ മുന്നോട്ടുപോകുന്ന ഭരണകൂടങ്ങളെ തിരുത്താനുള്ള സഹന സമര പോരാട്ടമാണ് നടക്കുന്നതെന്നും രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് രാജ്യം നടന്നടുക്കുകയാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡï് എം ഒ മാധവന് അധ്യക്ഷത വഹിച്ചു. കെസി ജോസഫ് എം എല്‍ എ, ജാഥാ നായകന് സതീശന് പാച്ചേനി,നേതാക്കളായ അഡ്വ.സജീവ് ജോസഫ, മ് ാര്ട്ടിന് ജോര്‍ജ്ജ,അഡ ് ്വ.
സോണി സെബാസ്റ്യന്‍, തോമസ് വെക്കത്താനം, ചാക്കോ പാലക്കലോടി, ചന്ദ്രന് തില്ലങ്കേരി,പി.സി ഷാജി മുഹമ്മദ് ബ്ലാത്തൂര്‍, രജനിരമാനന്ദ,ഡാ.കെ.വി ഫിലോമിന,ജോഷി കïത്തില്‍, ജോസഫ് പരത്തനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു