വീട്ടിൽനിന്ന് പിടിച്ചെടുത്തത് എം ഡി എം എയുടെയും കഞ്ചാവിന്റെയും ശേഖരം, ഒന്നാംപ്രതിയായ മകന് മുങ്ങി
കൊച്ചി: മകന്റെ ലഹരിമരുന്ന് വ്യാപാരത്തിന് ഒത്താശ ചെയ്ത അമ്മയും അറസ്റ്റിലായി. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് എക്സൈസും കോസ്റ്റല്‍ പൊലീസും നടത്തിയ പരിശോധനയില്‍ പിടികൂടിയത്.വീട്ടിൽ നിന്ന് രാസലഹരി ഉൾപ്പടെ പിടിച്ച കേസിൽ ഇവർ രണ്ടാം പ്രതിയാണ്. ഇവരുടെ മകൻ രാഹുലാണ് കേസിലെ ഒന്നാം പ്രതി.
കഴിഞ്ഞദിവസം ഖലീലയുടെ വീട്ടിൽ പൊലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും ഉൾപ്പടെ പിടിച്ചെടുത്തിരുന്നു. എന്നാൽ രാഹുലിനെ പിടികൂടാൻ കഴിഞ്ഞില്ല. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്നും സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു