ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 മാര്‍ച്ച് 31 ആണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. നേരത്തെ നല്കിയ സമയപരിധി ഈ വര്‍ഷം ഏപ്രില്‍ ഒന്ന് വരെയായിരുന്നു.
ഒരേ വ്യക്തി ഒന്നിലധികം മണ്ഡലങ്ങളിലോ ഒരേ മണ്ഡലത്തിലോ വോട്ടര്‍ പട്ടികയില്‍ വരുന്നത് തടയുന്നതിനാണ് പ്രധാനമായും ആധാറും വോട്ടര്‍ഐഡിയും ബന്ധിപ്പിക്കുന്നത്. ഇതിലൂടെ കള്ളവോട്ട് തടയാനാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കരുതുന്നു.
ഇവ രണ്ടും ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിലവില്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ നിര്‍ബന്ധമാക്കാനാണ് സാധ്യത.