തലശ്ശേരി: പോക്സോ കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് മടി. പരാതിയെ തുടര്‍ന്ന് കൂത്തുപറമ്പ് പോലീസ് എഫ്.ഐ.ആര് രേഖപ്പെടുത്തിയിട്ടും പോലീസ് തികഞ്ഞ
അലംഭാവം കാണിക്കുന്നതായി പരാതിക്കാര്‍ ആരോപിച്ചു.കൂത്തുപറമ്പ് അടിയപ്പാറയിലെ സജീവ സി.പി.എം പ്രവര്‍ത്തകനായ നൗഷാദിനെ(39)യാണ് പോലീസ് സംരക്ഷിക്കുന്നത. ഇതിന് പിന്നില്‍ സി.പി.എം ഇന്നതനേതാവിന്റെ കൈകളാണെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
വളര്‍ത്തു പ്രാവിനെ വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് വീട്ടില്‍ കൂട്ടി കൊണ്ടു പോയി പതിനഞ്ചു വയസ്സുകാരനെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.പീഡനമേറ്റ വിദ്യാര്‍ത്ഥി സ്കൂള്‍ അധികൃതരോട് വിവരം പറഞ്ഞതിനെ
തുടര്‍ന്നാണ് പോലീസിന് പരാതി നല്‍കിയത. പരാതിയെ തുടര്‍ന്ന് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് നൗഷാദിനെതിരെ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതി ഒളിവിലെന്നാണ് ഇപ്പോള്‍ പോലീസ് ഭാഷ്യം. ജില്ലയിലെ ഒരു ഉന്നത സി.പി.എം നേതാവാണ് ഇയാളെ സംരക്ഷിക്കുന്നതെന്നാണ് വ്യാപക പരാതി. പല ഉന്നതരുടെയും ചെങ്കല്‍ മേഖലയിലെ ബിനാമി ബിസിനസ്
നടത്തുന്നയാളാണ് പ്രതിയെന്നും പറയപ്പെടുന്നു.