കക്കാട്: പൊതുവിതരണ കേന്ദ്രത്തില്‍ വ്യാപക ക്രമക്കേട് നടത്തിയ ലീഗ് നേതാവിന്റെ കടയുടെ ലൈന്‍
സന്‍സ് റദ്ദാക്കി. പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയെ തുടര്‍ന്നാണ് കണ്ണൂര്‍ താലൂക്കിലെ കക്കാട്
കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ ലൈസന്‍സിലുള്ള റേഷന്‍ കടയുടെ ലൈന്‍സന്‍സ് എടുത്തു കളഞ്ഞത്. മുസ്ലിംലീഗ് അഴീക്കോട് മണ്ഡലം പ്രസിഡണ്ടായിരുന്നു ഇയാള്‍. വനിതാ ലീഗ് നേതാവും ഗ്രാമപഞ്ചായത്തംഗവുമായിരുന്ന യുവതിയുെട പരാതിയിലാണ് ഇയാളെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കിയത്. കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ സ്ഥാനത്ത് ഇയാള്‍ തുടുന്നു, 2017 ഏപ്രില്‍ 27ന് 150 കിലോ ഗ്രാം മുന്ഗണനാക്രമത്തിലല്ലാത്തതതും സബ്സിഡിയില്ലാത്തതുമായ
ഗോതമ്പ, ഇതേ മാസം 28ന് 56 കിലോഗ്രാം പുഴുക്കലരി, 48 കിലോ ഗ്രാം ഗോതമ്പ, 29ആം തീയതി 120 കിലോപച്ചരി, 95 പുഴുക്കലരി, 2017 മെയ് മൂന്നിന് 400 കിലോപുഴുക്കലരി, 146 കിലോ ഗോതമ്പ, ന് ാലാം തീയതി 96കിലോ ഗോതമ്പ് എന്നീ സാധനങ്ങള്‍ ബില്ലില്‍ ചേര്‍ക്കാതെ സ്റ്റോക്കിലെ കുറവ് ദുരുപയോഗം ചെയ്തതായി കïെത്തിയരുന്നു. പരിശോധനയില്‍ സ്റ്റോക്ക് തിട്ടപ്പെടുത്തിയതില്‍ 82 കിഗ്രാം പഞ്ചസാരയും 133 ലിറ്റര്മണ്ണെണ്ണയും അധികം കണ്ടെത്തിയിരുന്നു. ഇതു അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കാതെ മറിച്ചു വില്‍ക്കാനാണെന്നും ആരോപണമുണ്ടായിരുന്നു.170 പേരാണ് കടയിലെ ഉപഭോക്താക്കളായിട്ടുള്ളത്. ഇവര്‍ക്ക് ഓരോ ലിറ്റര്‍ മണ്ണെണ്ണ വീതം വിതരണം ചെയ്തതായി കാണിച്ച് 170ലിറ്റര്‍ മണ്ണെണ്ണ ദുരുപയോഗം ചെയ്തതായും ബില്ലില്‍ ചേര്‍ക്കാതെ 100 കി.ഗ്രാം എന്‍.പി.എന്‍.എസ് ഗോതമ്പ് ദുരുപയോഗം ചെയ്തതായും കണ്ടെ ത്തി. ഈ ക്രമക്കേടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്റ് ഉള്‍പ്പെടെ
നടപടിയുണ്ടായത്. റേഷന്‍ വിതരണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയത് നാട്ടുകാരിലും അമര്‍ഷം പുകഞ്ഞിരുന്നു. അതേസമയം,കഴിഞ്ഞ പ്രളയത്തില്‍ 17 ചാക്ക് അരി നഷ്ടപ്പെട്ടതായി കാണിച്ച് ഇയാള്അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒരു ചാക്ക് അരിപോലും ഈ കടയില്‍ നിന്ന് നഷ്ടപ്പെട്ടില്ലെന്നു കണ്ടാത്തി. ഇതിന് കേരള സ്റ്റേറ്റ് റീടെയില്റേഷന് ഡീലേഴ്സ് അസോസിയേഷനില്‍ നിന്നും
ഇയാളെ പുറത്താക്കിയിരുന്നു