ബാവാകുഞ്ഞിയുടെ വഴിത്തർക്കത്തിന് പക്ഷംചേരാത്തതിന് ഉദുമ ആറാം വാർഡ് മെമ്പർക്കെതിരെ നടന്നത് വിവരവകാശ അക്രമണം, കൈയേറ്റം നികുതി വെട്ടിപ്പ് ആരോപണങ്ങൾ വ്യാജം , രേഖകൾ പുറത്തായപ്പോൾ വെളിപ്പെട്ടത് പകയുടെ മറ്റൊരു കഥ
കാസർകോട് : ഉദുമ ഗ്രാമപഞ്ചായത്തിൽ അനധികൃത കെട്ടിടങ്ങൾ പെരുകി വരുന്നതായും നികുതി ഈടാക്കുന്നതിലും നടപടി എടുക്കുന്നതിലും അലംഭാവം കാണിക്കുന്നതായുള്ള പരാതിക്ക് വഴിവെച്ചത് അപൂർണമായ വിവരാവകാശ രേഖയും വ്യക്തിവിരുദ്ധവുമാണെന്നുള്ള വിവരം പുറത്തു വരുന്നു ,മാങ്ങാട് ചോയിചിംങ്കൽ ബാവക്കുഞ്ഞി ആവശ്യപ്പെട്ട വിവരാവകാശ ചോദ്യത്തിൽ കെട്ടിടത്തിൻറെ പേര് പരാമർശിക്കുന്നതോടോപ്പം പ്രസ്തുത കെട്ടിടത്തിലെ ഒരു കടയുടെ നമ്പറാണ് നൽകിയിരുന്നത് , നികുതി പരിഷ്കരണത്തിന് മുൻമ്പുള്ള വർഷമായി 2013 2018 ലെ നികുതി 3333 രൂപ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ടെന്ന് വിവരാവകാശ മറുപടിയെ കെട്ടിടത്തിന്റെ മുഴുവൻ നികുതിയെന്ന രീതിയിലാണ് വ്യപകമായി പ്രചരിച്ചത്, ഇത് തന്നെയാണ് മാധ്യമങ്ങൾക്കും ലഭിച്ചത് , പ്രസ്തുത കെട്ടിടത്തിൽ ആഡിറ്റോറിയം അടക്കം പതിനഞ്ചു മുറികളാണ് ഉള്ളത് ,ഇതിൽ ആഡിറ്റോറിയത്തിന് മാത്രമായി 11000 രൂപയും മറ്റു മുറികളുടെയും ചേർത്ത് 25000രൂപയോളം നികുതി കെട്ടിടത്തിൻറെതായി പഞ്ചായത്തിന് നൽകി വരുന്നുള്ള രേഖകളാണ് ബി എൻ സിക്ക് ലഭിച്ചിരിക്കുന്നത്, അതെ സമയം 2001 ൽ പൂർത്തിയായ പ്രസ്തു കെട്ടിടത്തിന്റെ രേഖകൾ കണ്ടെത്താൻ സാധിച്ചില്ലന്ന ആക്ഷേപവും നിലവിലുണ്ട് ,ഈ കാലയളവിലെ പഞ്ചായത്തിലെ ഭൂരിപക്ഷ രേഖകളു നശിച്ചുപോകുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം ,മാത്രമല്ല അച്യുതാനന്ദൻ സർക്കാർ മൂന്നാർ ദൗത്യത്തിന്നു പിന്നാലെ നടന്ന കയ്യേറ്റം ഒഴിപ്പിക്കൽ വേളയിൽ പ്രസ്തുത കെട്ടിടത്തിനെതിരെ ചില രാഷ്ട്രിയക്കാർ പരാതി നൽകിയെങ്കിലും കയ്യേറ്റം നടന്നിട്ടില്ലന്ന റിപ്പോർട്ടാണ് റവന്യു വകുപ്പ് നൽകിയത് ,ഇടതുപക്ഷ വാർഡിൽ നിന്നും അട്ടിമറി വിജയം നേടിയ ഹമീദിനെതിരെ രാഷ്ട്രിയമായി ചിലർ വിവാദം ഉപോയോഗപ്പെടുത്തുമ്പോൾ വ്യക്തിവിരോധം മാത്രമാണ് ഒരാളെ കേന്ദ്രികരിച്ചുള്ള നിരന്തരമായ പരാതി നൽകുന്നതിന് കാരണമാകുന്നത്
വിവരാവകാശം നൽകിയ ബാവാകുഞ്ഞി ഉദുമ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് സ്വദേശിയും പ്രസ്തു വാർഡിൽ ഒരു കുടുംബവുമായി വഴിത്തർക്കവും നിലനിക്കുന്നുണ്ട് , ബാവക്കുഞ്ഞിയുടെ വീടിനോട് ചേർന്ന് അയൽവീടുകളിലേക്കുള്ള നടവഴിയുമായി ബന്ധപ്പെട്ട തർക്കത്തിൽ വാർഡ് മെമ്പർ കക്ഷിയോടൊപ്പം നിന്നില്ലന്നുള്ളതാണ് വിവരവകാശം നൽകിയുള്ള വ്യത്യസ്തമായ പ്രതികാരണത്തിന് കാരണമായത് , വാർഡ് മെമ്പറുടെ മറ്റൊരു കെട്ടിടത്തിന്ന് റെയിൽവേ അനുമതിയില്ലെന്നായിരുന്നു നേരത്തെ ഇദ്ദേഹം ഉന്നയിച്ച മറ്റൊരു ആരോപണം,പ്രസ്തുത കെട്ടിടത്തിൻറെ രണ്ടാം നിലക്ക് മുകളിലായുള്ള മേൽക്കൂര അനധികൃതമാണെന്ന ബാവാകുഞ്ഞിയുടെ വാദത്തിൻറെ പ്രതികരണം ഇങ്ങനെയാണ് ,സമാന രീതിയിലാണ് ആ പ്രേദേശത്തെ എല്ലാ കെട്ടിടങ്ങളും എന്നിരിക്കെ താൻ മാത്രം അക്രമിക്കപെടുന്നതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കണമെന്നും റയിൽവെയുടെ സാക്ഷ്യപത്രമടക്കം എല്ലാ അംഗീകാരങ്ങളും നിലനിൽക്കെ ആരോപണം ശരിയല്ലന്നും ഹമീദ് ഇതിന്ന് മറുപടിയായി പറയുന്നു ,ആരോപണങ്ങൾ എല്ലാം തള്ളിപോയൊപ്പോൾ മാങ്ങാട് പ്രവർത്തിക്കുന്ന സംഘം ആഡിറ്റോറിയം കെട്ടിടത്തിലേക്കയി പുതിയ പരാതിയൊന്നും റയിൽവയ്ക്കും ഇൻകംടാക്സ് ,മറ്റു സാമ്പത്തിക അന്വേഷണ ഉദ്യോഗസ്ഥർക്കും ഒരു അജ്ഞാതൻ നൽകിയ പരാതിയിടെ അന്വേഷണത്തിലും അനധികൃതമായി ഒന്നുംകണ്ടെത്താൻ സാധിച്ചിരുന്നില്ല ഇദ്ദേഹം കൂട്ടിച്ചേർത്തു , നീതിയോടൊപ്പം നിന്നതിനാണ് താൻവേട്ടയാടപ്പെടുന്നതെന്നും സാധാരണക്കാരായ തൻറെ വോട്ടർമാരോടോപ്പം മാത്രമേ തനിക്ക് നിൽക്കാൻ സാധിക്കുള്ളുവെന്നും മാത്രമല്ല നിരന്തരമായ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കോടതിയിൽ നിയമ നടപിടി ആരംഭിച്ചതായും വാർഡ് കൗൺസിലർ ഹമീദ് വ്യക്തമാക്കി .