കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി, പുലർച്ചെ ലോറിയിൽ നിന്നിറക്കിവിട്ടു
കൊല്ലം: പതിനഞ്ചുകാരിയെ ലോറിയിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ. ഏരൂർ മണലിൽപ്പച്ച പ്രവീൺ ഭവനിൽ പ്രമോദ് (37) ആണ് പിടിയിലായത്. മാർച്ച് എട്ടിന് രാത്രിയായിരുന്നു സംഭവം.
സമീപത്തെ ക്ഷേത്രത്തിലെ ഉത്സവം കാണാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടി. വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുനിന്നാണ് പ്രതി പെൺകുട്ടിയെ ലോറിയിൽ കടത്തിക്കൊണ്ടുപോയത്. തുടർന്ന് ശാസ്താംകോട്ട മുതുപ്പിലക്കാട്, വഞ്ചിമുക്ക് എന്നിവടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു.
ഒൻപതാം തീയതി പുലർച്ചെ പെൺകുട്ടിയെ വിളക്കുടിഭാഗത്ത് ഇറക്കിവിടുകയും ചെയ്തു. പ്രമോദിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.