ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ചു, ഒച്ചവച്ചതോടെ മറ്റ് യാത്രക്കാർ ഉണർന്നു; ടിടിഇ പിടിയിൽ
അമൃത്സർ: ട്രെയിനിൽ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടിഇ മൂത്രമൊഴിച്ചതായി പരാതി. അമൃത്സറിൽ നിന്നും കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. മദ്യലഹരിയിലാണ് ടിടിഇ മോശമായി പെരുമാറിയതെന്നാണ് ആരോപണം.അമൃത്സർ സ്വദേശിയും ഭാര്യയും ഞായറാഴ്ച ട്രെയിനിൽ യാത്ര ചെയ്തിരുന്നു. രാത്രി ടിടിഇ കോച്ചിലെത്തുകയും ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിക്കുകയുമായിരുന്നു. ബീഹാർ സ്വദേശി ടിടി മുന്നകുമാറിനെതിരെയാണ് ആരോപണം. യുവതി ഒച്ചവച്ചതോടെ മറ്റ് യാത്രക്കാർ ഉണരുകയും ഉദ്യോഗസ്ഥനെ പിടികൂടി റെയിൽവേ പൊലീസിന് കൈമാറുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.