മഅദനിയുടെ ആരോഗ്യാവസ്ഥ; നിയമസഭ ഇടപെടണം -പി.ഡി.പി
കുമ്പള : പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിൽ നിയമസഭ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി. ജില്ലാ കമ്മിറ്റി രാപകൽ സമരം നടത്തുന്നു.
കർണാടക അതിർത്തിയായ തലപ്പാടിയിൽ ബുധനാഴ്ച വൈകീട്ട് നാലിന് തുടങ്ങും. വ്യാഴാഴ്ച രാവിലെ പത്തിന് സമാപിക്കും.
ഡോ. ഇസ്മായിൽ ഷാഫി ബാബ്ക്കാട്ട് സമരം ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് എസ്.എം.ബഷീർ അഹമ്മദ് റസ്വി, ഉപാധ്യക്ഷൻമാരായ കെ.പി.മുഹമ്മദ് അബ്ദുള്ള കുഞ്ഞി, അബ്ദുൽറഹ്മാൻ പുത്തിഗെ, ജാസി പോസോട്ട്, ഇബ്രാഹിം തോകെ, മൂസ അടുക്കം, അഫ്സർ മള്ളൻകൈ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.