നല്ലരീതിയില്‍ പോസ്റ്റുകള്‍ എഴുതാം; കൂ ആപ്പില്‍ ചാറ്റ് ജിപിടി സൗകര്യം
ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനായ കൂ വില്‍ ചാറ്റ് ജിപിടി സൗകര്യം ഉള്‍പ്പെടുത്തി. പോസ്റ്റുകള്‍ എളുപ്പം നിര്‍മിക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് ഇത് ഒരുക്കിയിരിക്കുന്നത്.
ഓപ്പണ്‍ എഐ നിര്‍മിച്ച നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ട് ആണ് ചാറ്റ് ജിപിടി. ചോദ്യങ്ങള്‍ക്ക് മനുഷ്യരെ പോലെ മറുപടികള്‍ എഴുതിനല്കാന് കഴിവുള്ള സാങ്കേതിക വിദ്യയാണിത്.
കൂ ആപ്പില്‍ നിന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് ചാറ്റ് ജിപിടി ഉപയോഗിക്കാം. സമകാലീന സംഭവങ്ങള്‍, രാഷ്ട്രീയം ഉള്‍പ്പടെ വിവിധ വിഷയങ്ങളിലുള്ള പോസ്റ്റുകളും വാര്‍ത്തകളും ചാറ്റ് ജിപിടിയോട് ചോദിച്ചറിയാം. പോസ്റ്റുകള്‍ എഴുതാനും ഇതിന്റെ സഹായം തേടാം. ചാറ്റ് ജിപിടിയുടെ സഹായത്തോടെ എഴുതിയ പോസ്റ്റുകള്‍ക്ക് പ്രത്യേകം ലേബല്‍ ഉണ്ടാവും.
കൂ ആപ്പില്‍ തുടക്കത്തില്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ക്കാണ് ചാറ്റ് ജിപിടി സേവനം ലഭിക്കുക. പിന്നാലെ മറ്റുള്ളവര്‍ക്കും ലഭിക്കും.
മൈക്രോസോഫ്റ്റിന് പ്രധാന നിക്ഷേപമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയാണ് ഓപ്പണ്‍ എഐ. ഭാഷാ മോഡല്‍ സാങ്കേതിക വിദ്യയായ ജിപിടി 3.5 അടിസ്ഥാനമാക്കിയാണ് ചാറ്റ് ജിപിടി തയ്യാറാക്കിയിരിക്കുന്നത്.