തലശ്ശേരി: ബംഗ്ലാദേശികളായ ശിക്കാരി ഗ്യാംഗ് എന്ന കവര്‍ച്ച സംഘം കേരളത്തില്‍ തമ്പടിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ ഡി.വൈ.എസ്. പി. പി.പി സദാനന്ദന് അറിയിച്ചു. കാഴ്ചയില്‍ ഒരു സംശയവും തോന്നാതെപകല് മുഴുവന്‍ ഉറങ്ങിയും ഇരുട്ടിയാല്‍ കവര്‍ച്ചക്കായി പുറപ്പെടുന്ന ഈ സംഘത്തെ സൂക്ഷിക്കണമെന്ന് ഡി.വൈ. എസ്.പി പറഞ്ഞു. നേരത്തേ നോക്കിവച്ച വീടുകളില്‍ അര്‍ദ്ധരാത്രി കവര്‍ച്ച നടത്തുമ്പോള്എതിര്ത്താല് കൊല്ലുന്ന ഭീകര സംഘം കേരളത്തിന്റെ ഉറക്കം കെടുത്തുകയാണ്. ബംഗ്ലാദേശില്‍ നിന്നെത്തിയ ശിക്കാരി ഗ്യാംഗ് തമിഴ്നാട്ടിലെ തിരുട്ടുഗ്രാമക്കാരെ വെല്ലുന്ന മറ്റൊരു കവര്‍ച്ചാ സംഘമായി മാറിയിരിക്കുകയാണ്. കണ്ണൂരിലെ മാധ്യമ പ്രവര്ത്തകന് വിനോദ് ചന്ദ്രന്റെ വീട്ടില്‍ കൊള്ള നടത്തിയ ശിക്കാരി സംഘത്തലവനായ ബംഗാള്‍ സ്വദേശി മുഹമ്മദ് ഇല്യാസി ശിക്കാരിയെ കഴിഞ്ഞ ദിവസം
പിടികൂടിയിരുന്നു. മുഹമ്മദ് ഇല്യാസി ശിക്കാരി വലയിലായപ്പോഴാണ് ശിക്കാരി ഗ്യാംഗാണ് പിന്നിലെന്ന് പോലീസ് അറിയുന്നത്. സംഘത്തലവനാണിയാള്‍. വിനോദ് ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്
ഭികരമായി മര്‍ദ്ദിച്ച് 60 പവനും അമ്പതിനായിരത്തോളം രൂപയും മോഷ്ടിച്ചു കടന്നു കളഞ്ഞ സംഘത്തലവനെ ബംഗ്ലാദേശ് അതിര്തിയില് കൊല്‍ക്കത്ത ഇമിഗ്രേഷന്‍ വിഭാഗമാണ് പിടികൂടിയത്. ഇവര്‍ കേരള
പോലീസിന് കൈമാറി. കൈയിലും കാലിലും വിലങ്ങണിയിച്ചാണ് കണ്ണൂരിലെത്തിച്ചത്. കണ്ണൂര്‍ കവര്‍ച്ചയ്ക്കു ശേഷം ഹൗറയിലെത്തിയ പ്രതികളായ നാലംഗ സംഘം ഹരിദാസ്പുര്‍ ചെക്പോസ്റ് വഴി ഇല്യാസി ഒഴികെയുള്ളവര്‍ ഓടി രക്ഷപ്പെട്ടെന്ന് ഇയാള്‍ പറഞ്ഞു.
ബംഗ്ലാറോബേഴ്സ് എന്നും വിളിപ്പേരുള്ള സംഘം ബംഗ്ലാദേശിലെ ബാഗര്ഹട് ജില്ലകേന്ദ്രീകരിച്ചാണ്
പ്രവര്‍ത്തിക്കുന്നത്. എറണാകുളം,കോഴിക്കോട് ജില്ലകളിലും സംഘം ഇതിനകം നിരവധി കവര്‍ച്ച
നടത്തിക്കഴിഞ്ഞു. കേരളത്തിലെ ഓപ്പറേഷന് കഴിഞ്ഞാല്‍ സംഘം നാട്ടിലേക്ക് കടക്കും. സംഘത്തിലെ മണിക് സാദര്‍ ശിക്കാരി കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാക്കനാട്ടെ ജയിലിലേക്ക്
കൊണ്ടുപോകും വഴി ട്രെയിനില്‍നിന്ന് കൈയാമത്തോടെ രക്ഷപ്പെട്ടെങ്കിലും പിറ്റേ ദിവസം പിടിയിലായി. മറ്റൊരാള്‍ ജാമ്യത്തിലിറങ്ങി രക്ഷപ്പെട്ടു. കര്‍ണ്ണാടകയിലെ അശോക് നഗര്‍,മധ്യപ്രദേശിലെ ജബല്‍പൂര്‍, ദല്‍ഹി, സീമാപുരി എന്നിവിടങ്ങളിലും സംഘം സജീവമാണ്. കേരളത്തില്‍ വന്‍കൊള്ള എള്ളുപ്പമാണിവര്ക്ക്.ഹിന്ദിയും ബംഗാളിയും ഇംഗ്ലീഷും നല്ലവണ്ണം സംസാരിക്കാനറിയാം.റെയില്‍വെ ട്രാക്കിനു പരിസരത്തെ വീടുകളാണ് ഇവര്‍ കൂടുതലും ലക്ഷ്യം വയ്ക്കുന്നത്. ട്രെയിന്‍ പോകുന്ന സമയം ഇവര്‍ ചോദിച്ചറിയും.
ട്രെയിനിന്റെശബ്ദം മറയാക്കി ഓപ്പറേഷന് നടത്തി തിരിച്ചെത്തി ട്രെയിനില്‍ നാടുവിടും. പണവും സ്വര്‍ണ്ണവും മാത്രമല്ല ഇലക്ട്രോണിക് ഉപകരണങ്ങളും പൊക്കും. പണം അപ്പോള്‍ തന്നെ ഏ.ടി.എം വഴി
നാട്ടിലേക്കയക്കും. സംഘം ആറ് വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് ഡിവൈ എസ് പി വ്യക്തമാക്കി. ഇവരെ പിടികൂടുന്നത് വലിയ ശ്രമകരമാണെന്നാണ് പോലീസ് പറയുന്നത്.അന്വേഷിച്ച് അവരുടെ നാട്ടിലെത്തിയാല്‍ ആരും ഒരു വിവരവും നല്‍കില്ല. ഒരു ഓപ്പറേഷന് കഴിഞ്ഞാല്‍ ആറു മാസം കഴിഞ്ഞ് വീണ്ടും കേരളത്തിലെത്തുന്നതാണ് ഇവരുടെപതിവ്.