സൂര്യപ്രകാശമേൽക്കുമ്പോൾ പെട്ടെന്ന് ചുവപ്പും പൊള്ളലുമുണ്ടാകുന്ന ചർമമാണോ? എങ്കിൽ നിർബന്ധമായും നിങ്ങൾ ഇക്കാര്യം ചെയ്യണം
വേനൽക്കാലത്ത് പകൽ പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുക. ഇവ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ചർമ്മത്തിന് സംരക്ഷണം നല്കും. കെമിക്കൽ സൺസ്ക്രീൻ, ഫിസിക്കൽ സൺസ്ക്രീൻ എന്നിങ്ങനെ രണ്ടുതരം വിപണിയിലുണ്ട്.
കെമിക്കൽ സൺസ്ക്രീനുകൾ അൾട്രാവയലറ്റ് റേഡിയേഷൻ അരിച്ചുമാറ്റി ചർമ്മത്തെ സംരക്ഷിക്കും. ഫിസിക്കൽ സൺസ്ക്രീൻ അൾട്രാവയലറ്റ് രശ്മികളെ ചിതറിപ്പിച്ച് ഊർജ്ജം വലിച്ചെടുത്ത് നിർവീര്യമാക്കും. അങ്ങനെ അവ ത്വക്കിന് ഹാനികരമല്ലാതാവും. സൺ ബേൺ പ്രൊട്ടക്ടീവ് ( എസ്.പി.എഫ്. ) ആണ് ഇവയുടെ കാര്യക്ഷമത നിർണയിക്കുന്നത്.
ഒരു ചർമ്മരോഗവിഗ്ദ്ധന്റെ നിർദ്ദേശപ്രകാരം സൺസ്ക്രീൻ തിരഞ്ഞെടുക്കുക. സൂര്യപ്രകാശമേൽക്കുമ്പോൾ പെട്ടെന്ന് ചുവപ്പും പൊള്ളലുമുണ്ടാകുന്ന ചർമ്മമുള്ളവർ, ചൂടുകാലത്ത് നിർബന്ധമായും സൺസ്ക്രീൻ ഉപയോഗിക്കുക. ചിലരുടെ ചുണ്ടുകൾ വെയിലേല്ക്കുമ്പോൾ കരിവാളിക്കാറുണ്ട്. അതിന് പ്രതിവിധിയായി ചുണ്ടുകളിൽ പുരട്ടാനുളള സൺസ്ക്രീനുകളും ലഭ്യമാണ്.