കോട്ടയത്ത് കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു
കോട്ടയം: വാഴൂർ റോഡിൽ പൂവത്തുംമൂട്ടിൽ കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു. 6 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് അപകടം. തൃക്കൊടിത്താനം കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ കെ.ജോണിന്റെ ഭാര്യ ജെസ്റ്റി റോസ് ആന്റണി (40) ആണ് മരിച്ചത്. കാറിലായിരുന്നു ജെസ്റ്റി സഞ്ചരിച്ചിരുന്നത്.
ജെസിൻ (42), മക്കളായ ജൊവാൻ ജെസിൻ ജോൺ (10), ജോന റോസ് ജെസിൻ (6), ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയിൽ ജെറിൻ റെജി (27), ഓട്ടോഡ്രൈവർ മാടപ്പള്ളി അമര വലിയപറമ്പിൽ രാജേഷ് വി.നായർ (47), ഓട്ടോ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കൽ അഞ്ജലി സുശീലൻ (27) എന്നിവർക്കാണ് പരിക്കേറ്റത്.
കുവൈറ്റിൽ നഴ്സായിരുന്ന ജെസ്റ്റി രണ്ടാഴ്ച മുമ്പാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്.