അബ്ദുൽ റഫീക്കിന്റെ കണ്ണുപരിശോധന അതിരുവിട്ടു, ധൈര്യം കൈവിടാതെ കുടുക്കിയത് പതിനാലുകാരി
ഹരിപ്പാട്: കണ്ണുപരിശോധനയ്ക്കിടെ പതിനാലുകാരിയോട് മോശമായി പെരുമാറിയ ഒപ്റ്റോമെട്രിസ്റ്റ് (കണ്ണ് പരിശോധകൻ) പോക്സോ കേസിൽ അറസ്റ്റിൽ. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കിനെയാണ് (48) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ അതിരുവിട്ട പെരുമാറ്റം പെൺകുട്ടി ആശുപത്രി അധികൃതരെ അറിയിക്കുകയും തുടർന്ന് ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. നൂറനാട് നിന്നാണ് പ്രതി പിടിയിലായത്.മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് ആണെങ്കിലും ആഴ്ചയിൽ രണ്ടുദിവസത്തെ സേവനത്തിനായി റഫീക്ക് തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തും. കഴിഞ്ഞദിവസവും ഇങ്ങനെയാണ് ഇയാൾ തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിയത്.