‘ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനർത്ഥം അള്ളാഹു ബധിരനാണെന്ന്’; വിവാദ പരാമർശവുമായി ബിജെപി നേതാവ്
വിവാദ പരാമർശവുമായി കർണാടക ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ കെഎസ് ഈശ്വരപ്പ. ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനർത്ഥം അള്ളാഹു ബധിരനാണെണെന്ന് ഈശ്വരപ്പ പറഞ്ഞു. ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈശ്വരപ്പയുടെ പരാമർശം.
ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ അടുത്ത് ഒരു പള്ളിയിൽ നിന്ന് ബാങ്ക് വിളി ഉയർന്നു. അപ്പോഴാണ് ഈശ്വരപ്പ വിവാദ പരാമർശം നടത്തിയത്. “എവിടെ പോയാലും ബാങ്ക് വിളി എനിക്ക് തലവേദനയാണ്. സുപ്രിം കോടതിയുടെ വിധി വരാനുണ്ട്. ഈ ബാങ്ക് വിളി അവസാനിക്കും. അമ്പലത്തിൽ സ്ത്രീകളും പെൺകുട്ടികളും പ്രാർത്ഥിക്കുന്നുണ്ട്. ഞങ്ങൾ മതവിശ്വാസികളാണ്. പക്ഷേ, ഞങ്ങൾ ഉച്ചഭാഷിണി ഉപയോഗിക്കാറില്ല. പ്രാർത്ഥനകൾക്കായി നിങ്ങൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കിൽ, അതിനർത്ഥം അള്ളാഹു ബധിതരാണെന്നാണ്.”- ഈശ്വരപ്പ പറഞ്ഞു.
രാത്രി 10 മുതൽ രാവിലെ 6 വരെ പൊതു അടിയന്തിരാവസ്ഥയ്ക്കല്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സുപ്രിം കോടതി 2005 ജൂലായിൽ തടഞ്ഞിരുന്നു.