മലപ്പുറം : കാമുകനുമൊത്ത് ജീവിക്കാനായി മക്കളെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ശിക്ഷ വിധിച്ചു. കല്‍പ്പകഞ്ചേരി പുത്തനത്താണി ചേറൂരാല്പറമ്ബ് പന്തല്പറമ്ബില് റഫീഖിന്റെ ഭാര്യ ആയിഷ(43)യ്ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. കേസിലെ രണ്ടാം പ്രതിയും അയിഷയുടെ കാമുകനുമായ ഷാഫി (35)യെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
2013 ഡിസംബര്‍ 18നായിരുന്നു കേസിന്നാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് റഫീഖ് വിദേശത്തായിരിക്കെ ട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫിയുമായി വീട്ടമ്മ പരിചയത്തിലായി. ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറിയതോടെ ഒരുമിച്ചുള്ള ജീവിതത്തിന് ഒമ്ബതും ഏഴും പ്രായമുള്ള മക്കള്‍ തടസ്സമാകുമെന്ന് തോന്നിയതോടെയാണ് ഇവരെ ആയിഷ തീരുമാനിക്കുന്നത്. . ഒമ്ബതുകാരനായ മുഹമ്മദ് ഷിബിനേയും ഏഴ് വയസുകാരിയായ ഫാത്തിമ റഫീദയേയും മദ്രസയിലേക്ക് കൊണ്ടുപോകവേ വഴിയിലുള്ള ആഴമേറിയ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. എന്നാല്‍ കൊലപാതക വിവരമറിഞ്ഞ കാമുകന് ഭയന്ന് പിന്മാറിയതോടെ തിരിച്ച് വീട്ടിലെത്തിയ ആയിഷ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.