കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു; പുക ശല്യത്തെത്തുടർന്നാണ് നില വഷളായതെന്ന് ബന്ധുക്കൾ
കൊച്ചി: വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടിൽ ലോറൻസ് ജോസഫ് ആണ് മരിച്ചത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നുള്ള പുക ശല്യത്തെത്തുടർന്ന് രോഗിയുടെ നില വഷളാകുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.രാത്രിയിൽ വലിയ ദുർഗന്ധമാണെന്നും ഈ സമയത്ത് ലോറൻസിന് ശ്വാസതടസമുണ്ടായെന്നും ഭാര്യ പറഞ്ഞു. ലോറൻസിന്റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ലോറൻസിന് ശ്വാസതടസമുണ്ടായിരുന്നുവെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും എം പി വ്യക്തമാക്കി.