കത്തി സ്ഥിരം സ്ഥലത്ത് കണ്ടില്ല, തപ്പി കണ്ടെത്തി, ആ കത്തികൊണ്ട് ഭാര്യയെ വെട്ടി; തിരുവനന്തപുരത്ത് പ്രതി പിടിയിൽ
തിരുവനന്തപുരം: ഉപയോഗിക്കുന്ന കത്തി വെച്ചിരുന്ന സ്ഥലത്തു നിന്ന് ഭാര്യ മാറ്റി എന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടുകാൽ പുന്നവിള സി എസ് ഐ പള്ളിക്ക് സമീപം വി ആർ സദനത്തിൽ വിനീത് എന്നു വിളിക്കുന്ന വിമൽ കുമാറിനെ (35) ആണ് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ഏഴിന് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ പിടിയിലായത്.