ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ ഫൈനലിൽ; ശ്രീലങ്കയെ പരാജയപ്പെടുത്തി ന്യൂസീലന്‍ഡ്
ന്യൂഡല്‍ഹി: ഒടുവില്‍ എല്ലാ സസ്പെന്‍സുകള്‍ക്കും കണക്ക് കൂട്ടലുകള്‍ക്കും അവസാനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിച്ചു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക രണ്ട് വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ ഔദ്യോഗികമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചത്.
ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ചെങ്കില്‍ മാത്രമേ ശ്രീലങ്കയ്ക്ക് ഫൈനല്‍ പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിന്റെ ഫലം എന്തായാലും അതൊന്നും ഇനി ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തെ ബാധിക്കില്ല.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.
ജൂണ്‍ ഏഴ് മുതല്‍ 11 വരെ നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ലണ്ടനിലെ ഓവലിലാണ് മത്സരം.