പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ വീട്ടിൽക്കയറി ആക്രമിച്ചു, ഭർത്താവിനെയും ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ
കോട്ടയം: പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ വീട്ടിൽക്കയറി ആക്രമിച്ച യുവാവ് പിടിയിൽ. ചിങ്ങവനം പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടിൽ സച്ചുമോനെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. വീട്ടമ്മയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് വിവരം.ഇഷ്ടമല്ലെന്ന് പല തവണ പറഞ്ഞെങ്കിലും ഫോണിലൂടെയും ശല്യപ്പെടുത്തി. വീട്ടമ്മയുടെ ഭർത്താവിനെയും പ്രതി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്നാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. യുവാവിനെ കോടതിയിൽ ഹാജരാക്കി.