10 വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു
രാജപുരം: 10 വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ പ്രഭാകരന്റെ മകനും പനത്തടി ഗവ. ഹൈസ്കൂളില അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അർജുൻ എന്ന കണ്ണനെ (10) യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
മാതാവ് വിനീത വൈകുന്നേരം സമീപത്തെ മാതാവിൻ്റെ വീട്ടിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കളിക്കാൻ പോയ മകനെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് പരിസരവാസികളും പ്രദേശവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.