തടവുകാരുമായി അവിഹിത ബന്ധം, 18 വനിതാ ഗാർഡുമാരെ പുറത്താക്കി , ആറുവർഷമായി ലൈംഗികബന്ധം തുടർന്നതായി അധികൃതർ
തടവുകാരുമായി അവിഹിത ബന്ധം പുലർത്തിയ 18 വനിതാ ജയിൽ ഗാർഡുമാരെ പുറത്താക്കി. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ എച്ച്. എം.പി ബെർവിനിലാണ് സംഭവം. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പുറത്തുവന്നത്. കഴിഞ്ഞ ആറുവർഷമായി ഇവർ പ്രതികളുമായി നിയമവിരുദ്ധ ബന്ധം പുലർത്തിയിരുന്നു,നോർത്ത് വെയിൽസിലെ റെക്സാം ജയിലിൽ അവിഹിതത്തെ തുടർന്ന് മൂന്നു സ്ത്രീകളെ പിടികൂടിയതിന് പിന്നാലെയാണ് പുതിയ സംഭവം. കവർച്ചക്കേസിൽ? ശിക്ഷ അനുഭവിക്കുന്നയാളിന്റെ സെല്ലിലേക്ക് ഫോൺ കടത്താൻ ജയിൽ ഗാർഡായ ജെന്നിഫർ ഗവാൻ 150 പൗണ്ട് വാങ്ങിയിരുന്നു. വാട്സ് ആപ്പ് വഴി അശ്ലീല ചിത്രങ്ങളും കൈമാറി. സംഭവത്തിൽ ഗവാനെ എട്ട് മാസത്തെ തടവിനും കോടതി ശിക്ഷിച്ചു. തടവിൽ കഴിയുന്ന മയക്കുമരുന്ന് വ്യാപാരിയുമായി ഗാർഡ് എമിലി വാട്സൺ ലൈംഗിക ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും 31 വനിതാ ഓഫീസർമാരെ 2019 മുതൽ അവിഹിത ബന്ധത്തിന്റെ പേരിൽ പിരിച്ചുവിട്ടിട്ടുണ്ട്.