ജിഷയ്ക്ക് കള്ളനോട്ട് നൽകി; സുഹൃത്തായ കളരിപരിശീലകൻ പിടിയിലായതായി സൂചന
ആലപ്പുഴ∙ എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ കൂടുതൽ പേർ പൊലീസ് കസ്റ്റഡിയിൽ. ഹൈവേ മോഷണവുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് വാളയാറിൽ കസ്റ്റഡിയിലായ രണ്ടു പേർക്ക് ആലപ്പുഴയിലെ കള്ളനോട്ട് ഇടപാടിൽ ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു.