വേനൽക്കാലത്ത് ഫംഗസ് ബാധയ്ക്കെതിരെ മുൻകരുതൽ വേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ടുകാലത്ത് അമിതവിയർപ്പു മൂലം ശരീരത്തിൽ പൂപ്പൽബാധ ഉണ്ടാകാറുണ്ട്. ശരീരത്തിൽ കൂടുതലായി വിയർക്കുന്ന ഭാഗങ്ങൾ നന്നായി കഴുകി വൃത്തിയാക്കുക. കുളി കഴിഞ്ഞാലുടൻ ശരീരഭാഗങ്ങൾ നന്നായി തുടച്ച് ഈർപ്പം മാറ്റിയശേഷം ഫംഗസ് പ്രതിരോധത്തിനുള്ള പൗഡറുകൾ ഉപയോഗിക്കണം.
വിരലുകൾക്കിടയിലുണ്ടാകുന്ന ഫംഗസ് ബാധയ്ക്ക്, ഉപ്പുവെളളം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ഫംഗസിനെതിരായുളള ക്രീമുകളോ ഓയിൻമെന്റുകളോ പുരട്ടണം. ഫംഗസ് ബാധയുണ്ടെന്ന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഒരു ത്വക് രോഗ വിദഗ്ധനെ കാണുക. സ്വയം ചികിത്സയുടെ ഭാഗമായി ഓയിൻമെന്റുകൾ ഉപയോഗിക്കുന്നത് ദോഷം ചെയ്യും. വേനൽക്കാലത്ത് കോട്ടൺ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. ദിവസവും രണ്ട് നേരം കുളിക്കുക. ശരീരശുചിത്വം പാലിക്കുക