പുറത്തുപോകുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം, നിര്‍ദ്ദേശങ്ങള്‍ പാലിക്കണം – ഉണ്ണി മുകുന്ദന്
ഉണ്ണി മുകുന്ദൻ, ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ ഉണ്ടായ തീപ്പിടിത്തം കെടുത്താൻ ശ്രമിക്കുന്ന ഫയർ ഫോഴ്സ് |
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി നടന് ഉണ്ണി മുകുന്ദന്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ സൂക്ഷിക്കണമെന്ന് നടന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം.
അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പുറത്ത് പോകുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഉണ്ണി മുകുന്ദന് കുറിച്ചു. വായു മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍
സൂക്ഷിക്കണമെന്നും താരം പറഞ്ഞു.
കണ്ട്രോള് റൂം നമ്പരുകളും ജനങ്ങള്‍ക്കുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.