രക്ഷപ്പെടാൻ പൊലീസ് വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി; പ്രതി മരിച്ചു
തൃശൂർ: പൊലീസ് വാഹനത്തിൽ നിന്നും ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. ലഹരിയ്ക്കടിപ്പെട്ട് കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.പൊലീസ് വാഹനത്തിൽ കൊണ്ടുപോകും വഴി ഇയാൾ പുറത്തേയ്ക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ തലയിടിച്ച് പരിക്കേറ്റ സോണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.