സഹോദരൻ മൊബൈൽ ഫോൺ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോട് സ്വദേശി ചിത്രയുടെ മകൾ അശ്വതിയെ ആണ് ഇന്നലെ രാത്രി ഏഴ് മണിയോടെ വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.
മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സഹോദരൻ അനുവുമായി അശ്വതി വഴക്കിട്ടിരുന്നു. മൊബൈൽ ഫോണിന് വേണ്ടിയായിരുന്നു വഴക്കിട്ടത്. തുടർന്ന് കിടപ്പുമുറിയിൽ കയറി കതകടച്ചു. ഏറെ സമയം കഴിഞ്ഞും അശ്വതി പുറത്തേയ്ക്ക് വരാതിരുന്നതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിക്കും മുമ്പ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും