ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം നല്കി രോഗികളോടൊപ്പം ആഘോഷിച്ച് മൊഗ്രാല്‍ പുത്തൂര്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍
കാസര്‍കോട്: വനിതാദിനാഘോഷത്തിന്റെ ഭാഗമായി സാന്ത്വന പ്രവര്‍ത്തനങ്ങളുമായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വനിതാ ലീഗ് പ്രവര്‍ത്തകര്‍.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം നല്‍കിയാണ് വനിതാ ലീഗ് പ്രവര്‍ത്തകര്‍ വനിതാ ദിനം ആഘോഷിച്ചത്. ജനറല്‍ ആശുപത്രിയിലെത്തി നേതാക്കള്‍ തന്നെ ഭക്ഷണം നല്കാന് നേതൃത്വം നല്കി. വനിതാ ലീഗ് ജില്ലാ നേതാക്കളായ ഷാഹിന സലീം, നജ്മാ കാദര്‍, സാഹിറ, പഞ്ചായത്ത് നേതാക്കളായ ആയിഷ അബ്ദുല്‍ റഹിമാന്‍, സുഹ്റ കരീം, ആയിഷ കമ്പാര്‍, നജ്മാ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.