ആ ഫോട്ടോ മഞ്ജു ചേച്ചിയാണ് ദിലീപേട്ടന് കാണിച്ചുകൊടുത്തത്, ബ്രദറിനെപ്പോലെയാണെനിക്ക്; അദ്ദേഹം പറഞ്ഞ ഒരു വാക്ക് എപ്പോഴും ആലോചിക്കാറുണ്ടെന്ന് നിത്യാദാസ്
ബാലേട്ടൻ, ഈ പറക്കും തളിക തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിത്യാ ദാസ്. വിവാഹശേഷം വെള്ളിത്തിരയിൽ നിന്ന് ഇടവേളയെടുത്ത നിത്യ, വർഷങ്ങൾക്ക് ശേഷം ‘പള്ളിമണി’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. കൗമുദി മൂവീസിലൂടെ നടി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.nithya-das’പള്ളിമണി ഒരു സൈക്കോ ത്രില്ലർ മൂവിയാണ്. ടൈറ്റാനിക് സിനിമ കാണാൻ വരുന്ന പ്രതീക്ഷയോടെയൊന്നുമല്ലല്ലോ ആളുകൾ നമ്മുടെ സിനിമ കാണാൻ വരുന്നത്. ഒരു പ്രേക്ഷകനും നിരാശനായി പോകില്ല. നമ്മുടേത് ഒരു കുഞ്ഞു പടമാണ്. രണ്ടാൾക്കാരുടെ സ്വപ്ന സാക്ഷാത്കാരമാണിത്.’ – നടി പറയുന്നു.ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ചും നടി മനസുതുറന്നു. ‘ദിലീപേട്ടൻ എന്റെ ഫസ്റ്റ് ഹീറോയാണ്. ഞാൻ ആദ്യമായി കണ്ട ഫിലിം സ്റ്റാറാണ്. എന്റെയൊരു ബ്രദറിനെപ്പോലെയാണ്. ദിലീപേട്ടൻ പറഞ്ഞ ഒരു വാക്ക് ഞാൻ എപ്പോഴും ആലോചിക്കും. ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറിമറിയാൻ എന്ന് ആള് പറയുമായിരുന്നു. ഞാൻ തന്നെ സാധാരണ കോളേജിൽ പോയിരുന്ന കുട്ടിയായിരുന്നു. ഒരു ദിവസം കൊണ്ടാണ് സിനിമയിൽ വന്നത്. ആള് പറഞ്ഞതുപോലെ നമുക്ക് നന്നാവാനും ചീത്തയാകാനും ഒരു രാത്രി മതി. എന്ത് വിഷമം ഉണ്ടെങ്കിലും ഞാൻ അത് ആലോചിക്കും. ഗൃഹലക്ഷ്മി മാഗസീനിൽ വന്ന എന്റെ ഫോട്ടോ മഞ്ജു ചേച്ചിയാണ് ദിലീപേട്ടന് കാണിച്ചുകൊടുത്തത്. ദിലീപേട്ടനാണ് സിനിമയിലേക്ക് വിളിക്കുന്നത്.’- നടി വ്യക്തമാക്കി.ഭർത്താവിനെക്കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഹസ്ബന്റിനെക്കുറിച്ച് ഞാൻ ഭയങ്കര മോശമായിട്ടാണ് പറയുന്നതെന്നാണ് എല്ലാവരുടെയും വിചാരം. അല്ല. ഞാൻ പറഞ്ഞതൊക്കെ സത്യമാണ്. നല്ലതാ ഞാൻ പറയുന്നത്. പക്ഷേ ആൾക്കാർ എടുക്കുന്ന രീതി. വൃത്തിയുള്ളത് ഒരു ക്വാളിറ്റിയാണ്. പക്ഷേ ഓ സി ഡിയാണ് ആൾ. ഇപ്പോൾ ഞാനും ഓ സി ഡി ആയി. ഒന്നുകിൽ ആള് മാറണ്, അല്ലെങ്കിൽ ഞാൻ മാറണം. ഞാൻ മാറി.എന്തുകൊണ്ടാണ് ഒരു മലയാളിയെ കല്യാണം കഴിക്കാതിരുന്നതെന്ന് എല്ലാവരും എന്നോട് ചോദിച്ചു. ഞാൻ ആളുടെ ആ ലൈഫ് സ്റ്റൈൽ കണ്ടു. എല്ലാം ചിട്ടയായി വയ്ക്കണമെന്നൊക്കെയാണ് പുള്ളിയ്ക്ക്. അപ്പോൾ ഞാൻ വിചാരിച്ചു, കല്യാണം കഴിച്ചാൽ നമുക്ക് പണിയൊക്കെ കുറഞ്ഞുകിട്ടുമെന്ന്. പക്ഷേ ഓസിഡിയാണെന്ന് അറിയില്ലായിരുന്നു. പിന്നെ അത് നമുക്കൊരു പണിയായി.’- നടി പറഞ്ഞു.