കള്ളനോട്ടുകൾ മാത്രമല്ല, കൃഷി ഓഫീസർ ജിഷമോളുടെ ആവനാഴിയിൽ വേറെയുമുണ്ട് ഐറ്റങ്ങൾ
ആലപ്പുഴ: കള്ളനോട്ട് കേസിൽ വനിതാ കൃഷി ഓഫീസർ പിടിയിൽ. എടത്വ കൃഷി ഓഫീസർ എം ജിഷമോളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു വെളിപ്പെട്ടത്. ജിഷയുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. എന്നാൽ ഇയാൾക്ക് ഇവ കള്ളനോട്ടുകൾ ആയിരുന്നു എന്ന് അറിയില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കള്ളനോട്ട് സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.നോട്ടുകൾ എവിടെനിന്നാണ് ലഭിച്ചതെന്ന് ജിഷമോൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ആലപ്പുഴ കളരിക്കൽ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോൾ. മുൻപ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും നേരത്തെ ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ജിഷയ്ക്കെതിരെ ആരോപണം ഉണ്ട്.