തിരഞ്ഞെടുപ്പുകളിലാണ് യഥാർത്ഥ മാലിന്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത്; പ്രതികരണവുമായി ഹരീഷ് പേരടി
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്ന് വിഷപ്പുക ഉയരുന്ന സാഹചര്യത്തിൽ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. യഥാർത്ഥ മാലിന്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് തിരഞ്ഞെടുപ്പുകളിലാണെന്നും അല്ലാത്ത കാലത്തോളം ജനങ്ങൾ പുകയും ശ്വസിച്ച് ജീവിക്കേണ്ടിവരുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.”യഥാർത്ഥ മാലിന്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയേണ്ടത് തിരഞ്ഞെടുപ്പുകളിലാണ്…അല്ലാത്ത കാലത്തോളം നമ്മളീ കട്ട പുകയും ശ്വസിച്ച് ..ജനങ്ങളെ പൊട്ടൻമാരാക്കുന്ന ഈ മര ഊളകൾക്ക് ചെല്ലും ചിലവും കൊടുത്ത് കഴിയേണ്ടിവരും…ജാഗ്രതൈ.”- എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.