താമസിക്കുന്നത് കുടിലിലാണെങ്കിലും പൊടിയന് തൊട്ടടുത്ത് കഞ്ചാവ് ചെടി വേണം, വളർത്തിയത് അഞ്ചെണ്ണം
ആറൻമുള : മിച്ചഭൂമി പ്രദേശത്ത് കുടിൽ കെട്ടി താമസിച്ചയാളുടെ വീട്ടുപറമ്പിൽ കൃഷി ചെയ്ത അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി കീഴുകര വെണ്ണപ്പറ പാറയിൽ പൊടിയനെ (68) എക്സൈസ് സംഘം അറസ്റ്റുചെയ്തു.പത്തനംതിട്ട എക്സൈസ് സി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയെ തുടർന്നാണ് നടപടി.പൊടിയന്റെ വീടിനോട് ചേർന്നായിരുന്നു കഞ്ചാവ് കൃഷി. ചെടികൾ 31 സെന്റിമീറ്റർ വരെ ഉയരത്തിൽ വളർന്നിരുന്നു. എക്സൈസ് ഓഫീസർമാരായ സുഭാഷ് കുമാർ. നീയാദ് എസ് പാഷ, ജയചന്ദ്രൻ, ഡ്രൈവർ സതീശൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു