യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമം; പോക്സോ കേസ് പ്രതിയായ ചെണ്ടമേളക്കാരന് പിടിയില്‍
വള്ളികുന്നം(ആലപ്പുഴ): കുളിമുറിയില്‍ കയറിയ യുവതിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ പോക്സോ കേസിലെ പ്രതി പിടിയില്‍. ചെട്ടികുളങ്ങര വളഞ്ഞനടക്കാവ് കുഴിവേലില്‍ വീട്ടില്‍ രാജേഷിനെ(35)യാണ് നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറിയത്.
ഒരുവീട്ടിലെ കുളിമുറിയുടെ ജനാലയിലൂടെ മൊബൈല്‍ഫോണില്‍ ഇയാള്‍ ദൃശ്യം പകര്‍ത്തുന്നതിനിടെ ഫോണിലെ ക്യാമറയുടെ വെളിച്ചം ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളമുണ്ടാക്കി. ഇതുകേട്ടു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് വള്ളികുന്നം പോലീസിനു കൈമാറുകയായിരുന്നു. ഇയാള്‍ ചെണ്ടമേളം സംഘത്തിലെ അംഗമാണ്.
2019-ല്‍ പോക്സോ കേസില്‍ ഇയാളെ കായംകുളം പോലീസ് അറസ്റ്റുചെയ്ത് റിമാന്ഡുചെയ്തിരുന്നതായി വള്ളികുന്നം സ്റ്റേഷന് ഹൗസ് ഓഫീസര്‍ എം.എം. ഇഗ്നേഷ്യസ് പറഞ്ഞു. കായംകുളം കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡുചെയ്തു.