‘ഈ ഹിസ്ട്രിയാകെ ഹിസ് സ്റ്റോറിയല്ല’; ‘ഹെർ’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ‘ ഹെർ’ എന്ന സിനിമയിലെ ആദ്യഗാനം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പുറത്തിറങ്ങി.സ്ത്രീകളുടെ മുന്നേറാനുള്ള കരുത്തിനെ ആഘോഷിച്ചുകൊണ്ടാണ്
എന്ന ഗാനം പുറത്തിറങ്ങിയത്. അൻവർ അലിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയും ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പുമാണ്.ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെർ.ഉർവശി, പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ്, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരാണ് ഹെറിലെ കേന്ദ്ര കഥാപാത്രങ്ങൾ. എ ടി സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ് എം തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ്. ജോഷി പടമാടനും, അർച്ചന വാസുദേവും ചേർന്നാണ് സനിമയിലെ മറ്റു ജനങ്ങൾക്കു വരികൾ എഴുതിയിരിക്കുന്നത്.ഛായാഗ്രാഹകൻ – ചന്ദ്രു സെൽവരാജ്, എഡിറ്റർ – കിരൺ ദാസ്, കലാസംവിധാനം – ഹംസ വള്ളിത്തോട്, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ് – റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ – ധനുഷ് നായനാർ, സൗണ്ട് മിക്സ് – എം ആർ – രാജാകൃഷ്ണൻ, കളറിസ്റ്റ് -ലിജു പ്രഭാകർ, വി എഫ് എക്സ്- എഗ്ഗ് വൈറ്റ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര, പി ആർ ഓ – വാഴൂർ ജോസ്, കാസ്റ്റിംഗ് & കമ്മ്യൂണിക്കേഷൻ – ടോക്കറ്റിവ്, മീഡിയ പ്ലാനിങ്ങ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ, പ്രോജെക്ട് ഡിസൈനർ – ജിനു വി നാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് – വൈശാഖ് സി വടക്കെവീട്, ടൈറ്റിൽ ഡിസൈൻ – ജയറാം രാമചന്ദ്രൻ, പോസ്റ്റർ ഡിസൈൻ – ആൻ്റണി സ്റ്റീഫൻ.