നീലേശ്വരം:പത്താംതരം വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത യുവാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.നിലേശ്വരം സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ത്ഥിനിയെ വീട്ടിക്കയറി ശല്യംചെയ്ത സംഭവത്തിലാണ് 30കാരനെതിരെ പോക്സോ ചുമത്തിയത്.പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തുകൂടിയായ യുവാവ് ആ പരിജയം മുതലെടുത്താണ് പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചത്.ഇതേതുടര്‍ന്ന് കൈഞരമ്പ് മുറിച്ച വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്.യുവാവിനെതിരെ പോക്സോ നിയപ്രകാരം നീലേശ്വരം പോലീസ് കേസെടുത്ത ശേഷം തുടര്‍ നടപടികള്‍ ആരംഭിച്ചു.കേസിലെ പ്രതിയായ യുവാവ് അറസ്റ്റിലാണ്.