പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടു പീഡിപ്പിച്ച കേസിൽ
ഒരാൾ കൂടി അറസ്റ്റിൽ
കാസർകോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടു പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മൊഗ്രാൽപുത്തൂർ സംസം മൻസിലിൽ അബൂബക്കർ സഫ്വാനെ (24) ആണു ഡിവൈഎസ്പി പി.കെ.സുധാകരൻ, സിഐ പി.ചന്ദ്രിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിനു ശേഷം വിദേശത്തേക്കു കടന്ന പ്രതി തിരിച്ചു വരുന്നതിനിടെ മുംബൈ എയർപോർട്ടിൽ വച്ചാണ് പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കോടതിയിൽ അപേക്ഷ നൽകുമെന്നു പൊലീസ് അറിയിച്ചു. കേസിൽ നേരത്തെ ഒട്ടേറെ പ്രതികൾ അറസ്റ്റിലായിരുന്നു.