“സിനിമയിൽ അഭിനയിപ്പിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിയിക്കാനുണ്ട്”; കോഴിക്കോട്ടെ ഫ്ളാറ്റിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു
കോഴിക്കോട്: സിനിമാ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിൽവച്ച് പീഡനത്തിനിരയായെന്നാണ് യുവതിയുടെ പരാതി. നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പ്രതികൾ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അഭിനയിപ്പിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്നായിരുന്നു പ്രതികൾ പറഞ്ഞതെന്നും ഫ്ലാറ്റിൽ എത്തിയപ്പോൾ രണ്ട് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. തന്റെ വനിതാ സുഹൃത്ത് മുഖേനയാണ് പ്രതികളെ പരിചയപ്പെട്ടതെന്നും പരാതിക്കാരി ആരോപിക്കുന്നു.