പൊതുജനങ്ങളുടെ ജീവന് പോലും ഭീഷണിയായേക്കാവുന്ന കുറ്റകൃത്യം, കേരളത്തിലെ പ്രമുഖ ബാറിന്റെ ലൈസൻസ് റദ്ദാക്കി
തൃശ്ശൂർ: കേരളത്തിലെ പ്രമുഖ ബാറിലേത് വ്യാജമദ്യം. തൃശ്ശൂർ സെൻട്രൽ റെസിഡൻസി തളിക്കുളം എന്ന ബാറിൽ നിന്നും 2022 ഡിസംബർ 18 ന് എക്സൈസ് പരിശോധനയിൽ വ്യാജ മദ്യം കണ്ടെത്തിയിരുന്നു. വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ചേർന്നാണ് 7.3 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്ത് കേസ് എടുത്തത്. സ്ഥാപനത്തിന്റെ മാനേജർ ഹാരി സാബു, ലൈസൻസി കൃഷ്ണരാജ് എന്നിവരായിരുന്നു യഥാക്രമം ഒന്നും രണ്ടും പ്രതികൾ.തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോൾ 213 ലിറ്റർ വ്യാജ മദ്യവും 20 ലിറ്റർ സ്പിരിറ്റും 15 ലിറ്റർ ചാരായവും 5 ലിറ്റർ കാരമലും കൂടി കണ്ടെടുക്കാനായി. കേസ് അന്വേഷണത്തിൽ, പൊതുജനങ്ങളുടെ ജീവന് പോലും ഭീക്ഷണിയായേക്കാവുന്ന കുറ്റകൃത്യത്തിൽ, പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയുകയും ലൈസൻസ് വ്യവസ്ഥകൾക്കും, അബ്കാരി നിയമത്തിനും വിരുദ്ധമായി പ്രവർത്തിച്ച ബാറിന്റെ ലൈസൻസ് റദ്ദാക്കുകയുമായിരുന്നു.