നടൻ ബാല ആശുപത്രിയിൽ; ഐ സി യുവിൽ പ്രവേശിപ്പിച്ചു
കൊച്ചി: നടൻ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിലാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
നിലവിൽ ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബവുമാണ് ആശുപത്രിയിലുള്ളത്. നടന്റെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് വിവരം.