ക്ലാസില്‍ മോശമായ രീതിയില്‍ നോക്കിയെന്ന വിദ്യാര്‍ഥിനികളുടെ പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്
കുമ്പള: ക്ലാസില്‍വെച്ച് മോശമായ രീതിയില്‍ നോക്കിയെന്ന രണ്ട് വിദ്യാര്‍ഥിനികളുടെ മൊഴിയില്‍ അധ്യാപകനെതിരെ പോക്സോ കേസ് രെജിസ്റ്റര്‍ ചെയ്തു.
കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ ഹയര്‍ സെകന്‍ഡറി സ്കൂളിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിനികളായ രണ്ട് കുട്ടികളാണ് പരാതി ഉന്നയിച്ചത്. സ്കൂളില്‍ നടന്ന കൗണ്‍സിലിങിലാണ് വിദ്യാര്‍ഥിനികള്‍ അധ്യാപകന് മോശമായ രീതിയില്‍ നോക്കിയതായി മൊഴി നല്‍കിയത്.
ഇതേതുടര്‍ന്ന് പെണ്‍കുട്ടികളുടെ മൊഴി പരാതിയായി ലഭിച്ചതിനെ തുടര്‍ന്ന് കുമ്പള പൊലീസ് വീണ്ടും മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കുമ്പള സിഐ പി അനുപ് പറഞ്ഞു.
അധ്യാപകനെതിരെ കേസെടുക്കുന്നില്ലെന്നാരോപിച്ച് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് മാര്ച് നടത്തിയിരുന്നു.