കാസർഗോഡ് നടത്തിയ വാഹനപരിശോധനയിൽ സ്വിഫ്റ്റ് കാറിൽ നിന്ന് ഉണക്ക കഞ്ചാവ് പിടികൂടി
നീലേശ്വരം: കാസർഗോഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നീലേശ്വരം റേഞ്ച് പാർട്ടിയും ആയി ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടു വന്ന 5 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.കർണാടക മടിക്കേരി സ്വദേശികളായ നിയാസ്.കെ.പി, യൂനസ് എം.എ എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സുധീർ കെ.കെ യും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവും, കടത്താൻ ഉപയോഗിച്ച കാറും, രണ്ട് മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ സി.കെ.വി സുരേഷ്, അഷറഫ് സി.കെ, സി.ഇ.ഒമാരായ നിഷാദ് പി, മഞ്ജുനാഥൻ വി, അജീഷ് സി, പ്രജിത്ത് കെ ആർ, രാഹുൽ ടി എന്നിവരും ഉണ്ടായിരുന്നു.