പാകിസ്ഥാനി ടിക് ടോക് താരത്തിന്റെ നഗ്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ പെൺസുഹൃത്തുക്കളുടെ ചതി വെളിപ്പെടുത്തി ഹരീം ഷാ
ഇസ്ലാമാബാദ് : പാകിസ്ഥാനി ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ഹരീം ഷായുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ തന്നെ വഞ്ചിച്ചത് ഉറ്റ സുഹൃത്താണെന്ന് ഹരീം വെളിപ്പെടുത്തി. പെൺ സുഹൃത്തുക്കളായ സാൻഡൽ ഖട്ടക്കും ആയിഷ നാസും ചേർന്നാണ് തന്റെ സ്വകാര്യ ദൃശ്യങ്ങൾ ചോർത്തിയതെന്നും, സുഹൃത്തുക്കളായ തങ്ങൾക്കിടയിൽ അടുത്തകാലത്ത് നിലനിന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് പിന്നിലെന്നും ഹരീം ഷാ വെളിപ്പെടുത്തി. തന്നെ വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശത്തോടെ അപകീർത്തിപ്പെടുത്താനാണ് ഇത്തരത്തിൽ ചെയ്തത്.
തന്റെ സുഹൃത്തുക്കൾ തന്നോടൊപ്പമാണ് താമസിച്ചിരുന്നതെന്നും, വീഡിയോ പുറത്തു വിടുന്നതിന് മുൻപ് ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയതായും ഹരീം മൊഴിയിൽ വ്യക്തമാക്കി. യുവതിയുടെ വിവാഹ ജീവിതം തകർക്കുന്നതിന് വേണ്ടിയാണ് സുഹൃത്തുക്കൾ വീഡിയോ പുറത്ത് വിട്ടതെന്നാണ് ആരോപണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതി സുഹൃത്തുക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം തന്റെ ഭാര്യയുടെ സുഹൃത്തുക്കളുടെ പ്രവർത്തിയിൽ താൻ രോഷാകുലനാണെന്നാണ് ഹരീം ഷായുടെ ഭർത്താവിന്റെ പ്രതികരണം. തന്റെ കണ്ണിൽ, അവർ വളരെ ദയ അർഹിക്കാത്ത കാര്യമാണ് ചെയ്തത്, അവർക്കെതിരെ സ്വീകരിക്കാവുന്ന എല്ലാ നിയമ നടപടികളും തങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അജ്ഞാതനായ ഒരു പുരുഷനുമായുള്ള ഹരീം ഷായുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തായത് പാകിസ്ഥാനിൽ ഏറെ ചർച്ചാ വിഷയമായിരിക്കുകയാണ്. ഹരീം ഷായെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് നിരവധി പേർ ഭർത്താവിന് സന്ദേശങ്ങൾ അയക്കുന്നുണ്ട്, എന്നാൽ താൻ വിട്ടുപോയാൽ അത് ഹരീമിനോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും, കൂടെയുണ്ടാവേണ്ട ഈ സമയത്ത് ഭാര്യയെ ഒരിക്കലും ഉപേക്ഷിക്കുക ഇല്ലെന്നും ഹരീമിന്റെ ഭർത്താവ് പറഞ്ഞു.