കൊച്ചിയിലെ പ്ലെെവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു,രണ്ടുപേർക്ക് ഗുരുതര പരിക്ക്
കൊച്ചി: പ്ലെെവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാവിലെ പെരുമ്പാവൂരിലെ കുറ്റിപ്പാടത്താണ് സംഭവം. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചയാളും പരിക്കേറ്റ മൂന്നു പേരും ഒഡീഷ സ്വദേശികളാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പെരുമ്പാവൂർ താലുക്ക് ആശുപത്രിയിലാണ്.