ഷാരൂഖ് ഖാന്റെ ബംഗ്ലാവിന്റെ മതിൽ ചാടിക്കടന്നു, ‘പഠാൻ’ താരത്തെ കാണാനെന്ന് വാദം, ഗുജറാത്ത് സ്വദേശികൾ പിടിയിൽ
മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മുംബൈയിലെ മന്നത്ത് ബംഗ്ലാവിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ടുപേര്‍ പിടിയിൽ. വ്യാഴാഴ്ചയാണ്ട് രണ്ട് യുവാക്കൾ ബംഗ്ലാവിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. മുംബൈ പൊാലീസ് പറയുന്നതനുസരിച്ച്, പുറത്തെ മതിലിൽ അള്ളിപ്പിടിച്ച് മന്നത്തിന്റെ പരിസരത്ത് പ്രവേശിച്ച ശേഷമാണ് സുരക്ഷാ ഗാർഡുകൾ ഇവരെ പിടികൂടുന്നത്. പിന്നാലെ ഇവരെ പൊലീസിൽ ഏൽപ്പിക്കുകകയായിരുന്നു.
20-നും 22- നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് പിടിയിലായതെന്നും തങ്ങൾ ഗുജറാത്തിൽ നിന്നാണ് വന്നതെന്ന് ഇവര്‍ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു. ‘പഠാൻ’ താരത്തെ കാണാൻ ആഗ്രഹംകൊണ്ടാണ് എത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അതിക്രമിച്ചുകടക്കൽ അടക്കമുള്ള വകുപ്പുകൾ ചേര്‍ത്ത് ഇവക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.