39കാരിയുമായുള്ള ബന്ധം തടഞ്ഞ അച്ഛനെ 21കാരൻ ഹോക്കി സ്റ്റിക്കിനടിച്ച് അവശനാക്കി
ചിറ്റൂർ: 39കാരിയുമായുള്ള ബന്ധം തടഞ്ഞ അച്ഛനെ 21കാരൻ ഹോക്കി സ്റ്റിക്കിനടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. പിതാവ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ഭരത് എന്നാണ് 21കാരന്റെ പേര്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രായത്തിനേക്കാൾ ഏറെ മൂപ്പുള്ള സ്ത്രീയുമായുള്ള ബന്ധം തുടരരുതെന്ന് പലതവണ അച്ഛൻ ദിലി ബാബു പറഞ്ഞിട്ടും കേൾക്കാൻ ഭരത് തയ്യാറായില്ല. ഇതിനെ ചൊല്ലി മിക്കവാറും വീട്ടിൽ വഴക്കുണ്ടാകുമായിരുന്നു. കഴിഞ്ഞദിവസവും വഴക്കുണ്ടായി. ഇതിനിടെയാണ് ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ദിലി ബാബുവിനെ ഭരത് പൊതിരെ തല്ലിയത്. മകനെതിരെ ഇയാൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. നഗരത്തിൽ ഹോം ഗാർഡായി ജോലി നോക്കുകയാണ് ദിലി ബാബു.