ഹിജാബ് വിരുദ്ധ പ്രതിഷേധം: പെണ്‍കുട്ടികള്‍ക്ക് വിഷം കൊടുത്ത് സ്കൂളുകള്‍ പൂട്ടിക്കാന്‍ ശ്രമിച്ചതില്‍ അന്വേഷണം നടത്തുന്നുവെന്ന് ഇറാന്
നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം നല്കി പെണ്‍കുട്ടികളുടെ വിദ്യാലയങ്ങള്‍ പൂട്ടിക്കാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയില്‍ അന്വേഷണം നടക്കുകയാണെന്ന് സ്ഥിരീകരിച്ച് ഇറാന്.
ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളിലെ യുവതികളുടെ പങ്കാളിത്തത്തില്‍ രോഷംകൊണ്ട് അതിന് പ്രതികാരമെന്ന നിലയിലാണ് പെണ്‍കുട്ടികള്‍ക്ക് മേല്‍ വിഷപ്രയോഗം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
നവംബര്‍ മാസം മുതല്‍ക്ക് 700ല്‍ അധികം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് വാതകങ്ങളായും മറ്റും വിഷയപ്രയോഗം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളപായമുണ്ടായില്ലെങ്കിലും പല കുട്ടികള്‍ക്കും തലകറക്കവും ഛര്‍ദ്ദിയും മനംപുരട്ടലും ശ്വസനപ്രശ്നങ്ങളും അനുഭവപ്പെട്ടു. നിരവധി പെണ്‍കുട്ടികള്‍ ആശുപത്രിയിലായി. വിഷം മാരകമല്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് വിഷപ്രയോഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശമെന്നും ഇറാന് ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി യൂനസ് പനാഹി പറഞ്ഞു.