രണ്ട് കോടിയുടെ ബാധ്യത! ഓൺലൈൻ ഗെയിം കളിച്ച് വൻതുക നഷ്ടമായ 32കാരൻ തൂങ്ങിമരിച്ചു
ഏഴംകുളം : ഓൺലൈൻ ഗെയിമിൽ ഉണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഏഴംകുളം പ്ലാന്റേഷൻ ജംഗ്ഷന് സമീപം ഈട്ടിവിളയിൽ ടെസൻ തോമസ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷെയർ മാർക്കറ്റിലും ടെസന് വളരെയധികം തുക നഷ്ടമായിരുന്നു.
രണ്ട് കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടായതായി വിവരമുണ്ട്. കഴിഞ്ഞ ഡിസംബറിലായിരുന്നു ടെസന്റെ വിവാഹം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകിട്ട് മൂന്ന് മണിയോടെ സംസ്കരിച്ചു. ഭാര്യ : സ്നേഹ.