വധു വാഷ്റൂമിലേക്ക് പോയപ്പോൾ കണ്ടത് അമ്മ വരന് മുലയൂട്ടുന്നത്
പ്രതിശ്രുത വരനെ തീർത്തും വിചിത്രമായ സാഹചര്യത്തിൽ കണ്ട് വധു. യുകെയിലാണ് സംഭവം. വാഷ്റൂമിലേക്ക് എത്തിയപ്പോഴാണ് കാണരുതാത്ത കാഴ്ച പെൺകുട്ടി കണ്ടത്. പ്രതിശ്രുത വരനെ അമ്മ മുലയൂട്ടന്ന കാഴ്ചയാണ് അവരെ കാത്തിരുന്നത്. കുറച്ചു കാലങ്ങൾക്ക് മുമ്പ് നടന്ന സംഭവം വെളിപ്പെടുത്തിയത് വെഡ്ഡിംഗ് ആർട്ടിസ്റ്റ് ആയ ജോർജി മിച്ചേൽ ആണ്.പോഡ്കാസ്റ്റ് അവതാരക കൂടിയായ ജോർജി അടുത്തിടെയാണ് തന്റെ ചില അനുഭവങ്ങൾ ശ്രോതാക്കളുമായി പങ്കുവച്ചത്. ജോർജിയുടെ സുഹൃത്തായ ജെന്നിയാണ് (സാങ്കൽപ്പിക നാമം) ഇക്കാര്യം പറഞ്ഞതത്രേ. ജെന്നി ഒരു മേയ്ക്കപ്പ് ആർട്ടിസ്റ്റാണ്. വിവാഹവേളയിൽ വധുവിനെ ഒരുക്കിയത് ഇവരായിരുന്നു. തുടർന്ന് വാഷ് റൂമിലേക്ക് പോകണമെന്ന് വധു ആവശ്യപ്പെട്ടു. ചെന്നപ്പോൾ കണ്ട് കാഴ്ച അക്ഷരാർത്ഥത്തിൽ നടുക്കി. എന്നാൽ വിവാഹം വേണ്ടെന്ന് വയ്ക്കാനൊന്നും പെൺകുട്ടി തയ്യാറായില്ലത്രേ.സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പ്രതികണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്